കോഴിക്കോട്: ആധ്യാത്മിക പ്രഭാഷകൻ പട്ടയിൽ പ്രഭാകരൻ (87) നിര്യാതനായി. ആഭ്യന്തരവകുപ്പിൽ എക്സാമിനേഴ്സ് ലബോറട്ടറിയിലും ആരോഗ്യവകുപ്പിൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സയന്റിഫിക് ഓഫിസറായാണ് വിരമിച്ചത്. ആധ്യാത്മിക ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണ വിചാര പരിഷത്ത് സെക്രട്ടറി, സനാതന ധർമ പരിഷത്ത് ജനറൽ കൺവീനർ, വിശ്വസംസ്കൃത പ്രതിഷ്ഠാനം ജില്ല ഉപാധ്യക്ഷൻ, സംസ്കൃത ജനകേന്ദ്രം ഡയറക്ടർ, ബാലഗോകുലം രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാണീചൈതന്യ പുരസ്കാരം, കുഞ്ഞുണ്ണി പുരസ്കാരം, സഹൃദയലോകം, യോഗരത്ന, വിദ്യാഭൂഷണം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക. മക്കൾ: വിനീത (കേരള വാട്ടർ അതോറിറ്റി), പ്രീത പി. ടീച്ചർ. മരുമക്കൾ: പരേതനായ കെ.കെ. ബാബു (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), മോഹൻകുമാർ (റിട്ട. റെയിൽവേ). സഹോദരങ്ങൾ: പട്ടയിൽ വിജയൻ, പരേതനായ ബാലൻ.