പയമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയും ദീർഘകാലം കുന്ദമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന വേങ്കാട്ട് ചാലിൽ എൻ. പത്മനാഭൻ മാസ്റ്റർ (85) നിര്യാതനായി. കുന്ദമംഗലം കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്, കുന്ദമംഗലം കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ ഡയറക്ടർ, കെ.ഡി.സി ബാങ്ക് ഡയറക്ടർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ചെറുപ്രായത്തിൽ കോൺഗ്രസിൽ ആകൃഷ്ടനായി. കുരുവട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കോഴിക്കോട് ഡി.സി.സി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. എ.കെ. ആൻറണി, വയലാർ രവി, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ തുടങ്ങിയ നേതാക്കളുമായി സൗഹൃദബന്ധമുണ്ടായിരുന്നു. കെ.പി.സി.സി. അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ പയമ്പ്ര വേങ്കാട്ട് ചാലിൽ നാരായണൻ നായരുടെയും നങ്ങാളി മൂലത്ത് മണ്ണിൽ അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: ചാത്തനാത്ത് വത്സ. മക്കൾ: ബീന പ്രവീൺ കുമാർ, ബാലകൃഷ്ണൻ (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: പ്രവീൺ കുമാർ, സ്മിത ബാലകൃഷ്ണൻ (ഇരുവരും ആസ്ട്രേലിയ). സഹോദരങ്ങൾ: അഡ്വ. ഭാസ്കരൻ നായർ, ജാനകി അമ്മ, ബാലകൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ കുന്ദമംഗലം ഹൈസ്കൂൾ), പരേതരായ നാരായണി അമ്മ, മാധവിഅമ്മ, കാർത്യായനി അമ്മ, ദേവകി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.