എരുമപ്പെട്ടി: നെല്ലുവായ് തറയിൽ വീട്ടിൽ പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: തോമസ് (ബിസിനസ്, നെല്ലുവായ്), സിസിലി, ജോൺസൺ (ബിസിനസ്, നെല്ലുവായ്), ഡേവീസ് (ബിസിനസ്, നെല്ലുവായ് ), മേഴ്സി, ജോയ്സി. മരുമക്കൾ: റീത്ത, ജോണി, സോഫി, ഓമന, ജോസ്, ജെയിംസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോനപള്ളി സെമിത്തേരിയിൽ.