കക്കോവ്: പുല്ലറാട്ട് ഒടുങ്ങാട്ട് പരേതനായ വീരാൻ ഹാജിയുടെ ഭാര്യ ബിയ്യക്കുട്ടി ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: അബു മാസ്റ്റർ (റിട്ട. അധ്യാപകൻ, എസ്.ഒ.എച്ച്.എസ്.എസ് അരീക്കോട്, സെക്രട്ടറി, മസ്ജിദുന്നൂർ കോട്ടു പാടം), ശംസുദ്ദീൻ, മുഹമ്മദ് ശരീഫ്, സൈനബ, സുലൈഖ, സാബിറ, പരേതനായ മുഹമ്മദ് ഹാജി. മരുമക്കൾ: ചെമ്പകത്ത് അഹമ്മദ് കുട്ടി (തെരട്ടമ്മൽ), കോട്ടു പാടം ശാഖ മുസ്ലിംലീഗ് പ്രസിഡന്റ് മുഹമ്മദ് (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ), പുല്ലോടൻ അബ്ദു റഹീം, കടന്നമണ്ണ (ഖത്തർ), സൈനബ, ഖദീജ, സുലയ്യ, സുഹ്റാബി.