വേങ്ങര: പരേതനായ പറമ്പിൽപടി കീഴ്മുറി പുരക്കൽ വാസു വൈദ്യരുടെ ഭാര്യയും കുറ്റൂർ സൗത്ത് എ.എം.എൽ.പി സ്കൂൾ മാനേജരുമായ വി. തങ്കം (90) നിര്യാതയായി. മക്കൾ: ഡോ. പ്രകാശ് (ആയുർവേദ ക്ലിനിക് വേങ്ങര), പ്രദീപ് കുമാർ (കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി ഐക്കരപ്പടി), രാജൻ (സ്റ്റുഡിയോ വേങ്ങര), വസന്ത, ശോഭന, ബീന, പരേതയായ വത്സല. മരുമക്കൾ: ടി.കെ. കേശവൻ (റിട്ട. ചീഫ് കെമിസ്റ്റ്, വെട്ടിച്ചിറ), ഡോ. കെ.യു. ദിനേശ് ബാബു (ചേറ്റുവ), ഡോ. ജയാനന്ദൻ (കോട്ടക്കൻ ആര്യവൈദ്യശാല ഏജൻസി, ഉപ്പള), കെ.പി. സതീശൻ (കസ്റ്റംസ് സൂപ്രണ്ട് കൊച്ചി), സത്യവതി, സുമാമണി (ജി.വി.എച്ച്.എസ്.എസ് വേങ്ങര), പ്രസന്ന.