ചെന്ത്രാപ്പിന്നി: ഉറക്കത്തിനിടെ ശിശുരോഗ വിദഗ്ധനായ ഡോക്ടർ മരിച്ച നിലയിൽ. എടമുട്ടം കിഴക്ക് സ്വദേശി വലിയകത്ത് പരേതനായ ഇബ്രാഹീമിെൻറ മകനും ഹരിപ്പാട് ചെറിയനാട് പി.എച്ച്.സിയിലെ ഡോക്ടറും വെട്ടുവേനി ജങ്ഷനിലെ താമസക്കാരനുമായ ഫൈസലാണ് (45) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിെൻറ മുകൾ നിലയിൽ ഉറങ്ങാൻ പോയതായിരുന്നു. രാത്രിയായിട്ടും ഉണരാത്തതിനാൽ വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യ ഡോ. സീന ഉപരിപഠനത്തിനായി വിദേശത്താണ്. ഭാര്യാ മാതാവും മകൻ റസ്ദാനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം ചൊവ്വാഴ്ച ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: പരേതയായ ഹലീമ.സഹോദരങ്ങൾ: അക്ബർ, അസീസ്, അൻവർ, ഫൗസിയ, അസീന (ഐ.എം.എ ജില്ല വൈസ് പ്രസിഡൻറ്), അഫീല, പരേതനായ അഷ്റഫ്.