ഗുരുവായൂർ: പരേതനായ കോഴപ്പുള്ളി വി.കെ. വേണുഗോപാല പണിക്കരുടെ ഭാര്യ കടങ്ങോട്ട് കുത്താംപുള്ളി കെ.കെ. വിശാലാക്ഷി (98) നിര്യാതയായി. ഗുരുവായൂർ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്.
മക്കൾ: പ്രേമ, കെ.കെ. ഗോവിന്ദദാസ് (മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം), ഷൈലജ, പരേതനായ കെ.കെ. മോഹൻറാം.
മരുമക്കൾ: എ.കെ. ശ്രീനാരായണൻ (റിട്ട. കാർഷിക സർവകലാശാല ഉദ്യോഗസ്ഥൻ), എം. സരസ്വതി (റിട്ട. അധ്യാപിക, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ), മാധവൻകുട്ടി (റിട്ട. ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), നളിനി (സെക്രട്ടറി, കോട്ടപ്പടി സഹകരണ ബാങ്ക്).