താമരശ്ശേരി: പൗരപ്രമുഖനും വ്യവസായ വകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും മലബാർ ഗോൾഡ് മുൻ ജനറൽ മാനേജറുമായിരുന്ന ടി.പി. ഹുസൈൻ ഹാജി (87) നിര്യാതനായി. കക്കോടി സ്റ്റാർ വിവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി, കേരള വിവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി, കുന്നത്തറ ടെക്സ്റ്റയിൽസ് എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. എം.എസ്.എസ്, ഫ്രൈഡേ ക്ലബ്, ചെലവൂർ പുളിക്കൽ മഹല്ല്, താമരശ്ശേരി കിടവൂർ മഹല്ല് ഭാരവാഹി തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മറിയ ഹജ്ജുമ്മ. മക്കൾ: ടി.പി. നസീർ ഹുസൈൻ (സി.എ.എസ്.ഇ ചെയർമാൻ), ആസിഫ് ഹുസൈൻ (ജില്ല സഹകരണ ആശുപത്രി കോഴിക്കോട്), അഡ്വ. അർഷാദ് ഹുസൈൻ, അംജാദ് ഹുസൈൻ (മാനേജിങ് ഡയറക്ടർ ചോസൺ ഫുഡ്സ്), ജാസ്മിൻ (കോഴിക്കോട്). മരുമക്കൾ: പി. മുഹമ്മദ് കോയ (റിട്ട. പ്രിൻസിപ്പൽ എ.ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ), ജമീല പട്ടർ പാലം, ഫൗസിയ വൈത്തിരി, ഫൗമിന കിനാലൂർ, ഫാത്തിമ ശൈബൽ നല്ലളം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കെടവൂർ ജുമാമസ്ജിദിൽ. തുടർന്ന് 10ന് കോരങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.