മാങ്കടവ്: മാങ്ങാട് സോനാ വുഡ്ന് സമീപം താമസിക്കുന്ന പി. മമ്മു ഹാജി (82) നിര്യാതനായി. മാങ്കടവ് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പാപ്പിനിശ്ശേരി പഞ്ചായത്ത് എസ്.ടി.യു രൂപവത്കരണകാല സെക്രട്ടറി, കണ്ണൂർ ജില്ല എസ്.ടി.യു പ്രവർത്തകസമിതി മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കെ. മറിയം. മക്കൾ: ഫൗസിയ, സീനത്ത് (ജി.എച്ച്.എസ്.എസ് ചായോത്ത്), സമീർ (ഷാർജ), ജസീല (ഖത്തർ). മരുമക്കൾ: അഹമ്മദ് (ബിസിനസ്), രഹന, സാഹിർ (ദുബൈ), അൻവർ (ഖത്തർ). സഹോദരങ്ങൾ: ആയിഷ (മാങ്കടവ്), അബൂബക്കർ (റിട്ട. തഹസിൽദാർ), അബ്ദുൽ സലാം (പെരുമ്പടവ്), ഫാത്തിമ (മാങ്കടവ്), പരേതനായ ഇബ്രാഹിം.