കോഴിക്കോട്: നടക്കാവ് പണിക്കർ റോഡ് 3/854 രാഗത്തിൽ ടെലികോം മുൻ അസി. ജനറൽ മാനേജർ പി.വി. രാഘവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മുൻ ടെലികോം ലേഡി വെൽഫെയർ സൂപ്രണ്ട് ഏലിയാമ്മ. മക്കൾ. ഷീല (റിട്ട. അധ്യാപിക, സെന്റ് മൈക്കിൾസ് ഹൈസ്കൂൾ, കോഴിക്കോട്), സന്തോഷ് (റിട്ട. സീനിയർ ഗ്രാഫിക്സ് ഡിസൈനർ, മാതൃഭൂമി), നിഷ (എക്സിക്യൂട്ടിവ് എൻജിനീയർ, ബി.എസ്.എൻ.എൽ ചെന്നൈ), രാകേഷ് (മെഡിക്കൽ സെയിൽസ്).
മരുമക്കൾ: റെയ്മണ്ട് (മുൻ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ), ഫിലോമിന (മലപ്പുറം സെന്റ് ജമ്മാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ജോസ് ഗ്രെയ്സ് (റിട്ട. അസി. എഡിറ്റർ, മലയാള മനോരമ), മെർലി (പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ.) സംസ്കാരം ശനിയാഴ്ച മൂന്നിന് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.