ഉള്ളന്നൂർ: പകലോമറ്റം പന്തളം ശാഖയിൽ കുഴിപ്പാറ കെ.ടി. ഈപ്പൻ (90) നിര്യാതനായി. ഭാര്യ: തങ്കമ്മ ഈപ്പൻ. കുടശ്ശനാട് കാവനാൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ ഈപ്പൻ (റിട്ട. അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്.എസ്, കിഴക്കേതെരുവ്), തോമസ് ഈപ്പൻ (റബർ ബോർഡ്, ചേത്തക്കൽ, റാന്നി), സിസ്റ്റർ കുസുമം (റിട്ട. എച്ച്.എം, സെൻറ് ജോർജ് യു.പി.എസ്, പുൽപള്ളി, സുൽത്താൻ ബത്തേരി), ബാബു ഈപ്പൻ (ബിസിനസ്, ബത്തേരി), ജോസഫ് ഈപ്പൻ (എച്ച്.എം, എം.എസ്.സി.എൽ.പി.എസ്, തമലം തിരുവനന്തപുരം). മരുമക്കൾ: കെ.വി. വർഗീസ് (വിമുക്തഭടൻ), സാറാമ്മ ഉമ്മൻ (അധ്യാപിക, ബഥനി ബാലികാമഠം എച്ച്.എസ്, നങ്ങ്യാർകുളങ്ങര), മോനിയമ്മ ജോർജ് (എച്ച്.എം, സെൻറ് തോമസ് എൽ.പി.എസ്, പുത്തൻകുന്ന്, ബത്തേരി), ബിന്ദുകുട്ടി. പി (സെൻറ് മേരീസ് എച്ച്.എസ്, പട്ടം). സഹോദരി: സിസ്റ്റർ തബീത്ത (റിട്ട. എച്ച്.എം, മാർ ബസേലിയോസ് യു.പി.എസ്, കോളിയാടി ബത്തേരി). സംസ്കാരം ഞായറാഴ്ച ഉള്ളന്നൂർ സെൻറ് മേരീസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.