വടകര: വില്യാപ്പള്ളി തിരുമനയിലെ തിരുവോത്ത് പുനത്തിൽ നാണിക്കുട്ടിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. നാരായണക്കുറുപ്പ് (മുൻ മാനേജർ, തിരുമന എൽ.പി സ്കൂൾ, മുൻ ഹെഡ്മാസ്റ്റർ, വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്കൂൾ). മക്കൾ: ശാന്തകുമാരി അമ്മ, രാമചന്ദ്രൻ (റിട്ട. ടീച്ചർ, തിരുമന എൽ.പി സ്കൂൾ), ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്കൂൾ, ജനയുഗം ലേഖകൻ വടകര), രാധ, സുജാത, ടി.പി. സജീവൻ (മാതൃഭൂമി ദിനപത്രം, കണ്ണൂർ). മരുമക്കൾ: പരേതനായ അനന്തൻ നമ്പ്യാർ, പരേതയായ സുധ (റിട്ട. ടീച്ചർ), അനിത (ഹെഡ്മിസ്ട്രസ്, പുളിഞ്ഞോളി എസ്.ബി സ്കൂൾ, പഴങ്കാവ്, വടകര), വേണുഗോപാലൻ നായർ, എം.കെ. ലിംന (ടീച്ചർ, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കരിയാത്തൻകാവ്). സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, കമലാക്ഷി അമ്മ, പത്മനാഭൻ നായർ, പരേതരായ കാർത്യായനി അമ്മ, നാരായണൻ നായർ.