പെരുവള്ളൂർ: കെ.കെ പടിയിലെ റിട്ട. പ്രധാനാധ്യാപകൻ ആച്ചപ്പറമ്പിൽ എ.പി. മാഹിൻ അലി മാസ്റ്റർ (85) നിര്യാതനായി. കൊയപ്പ ജി.എം.എൽ.പി.എസ്, പുൽപള്ളി ജി.എൽ.പി സ്കൂൾ, സുൽത്താൻ ബത്തേരി ജി.എൽ.പി സ്കൂൾ, കല്ലായി ജി.എൽ.പി സ്കൂൾ, പെരുവള്ളൂർ ഹൈസ്കൂൾ, കോറാട് ജി.എം.എൽ.പി സ്കൂൾ, ഒളകര ജി.എൽ.പി സ്കൂൾ, പുകയൂർ ജി.എൽ.പി സ്കൂൾ, കൂമണ്ണ ജി.എം.എൽ.പി.എസ്, പറമ്പിൽപീടിക ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ മാനേജർ, വലക്കണ്ടി തൻവീറുൽ ഇസ്ലാം യതീംഖാന മാനേജർ, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപക കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷൻ സ്ഥാപക കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
നിലവിൽ പെരുവള്ളൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ട്രഷററാണ്.
ഭാര്യ: പി.ഒ. സഫിയ്യ. മക്കൾ: സുഹ്റ (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് പെരുവള്ളൂർ), ഡോ. സുബൈദ (ഗവ. ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്), എ.പി. അഷ്റഫ് (ശിഫ മെഡിക്കൽസ്, കാടപ്പടി), എ.പി. അബ്ദുസ്സമദ് മാസ്റ്റർ (ഹെഡ്മാസ്റ്റർ, എ.എം.എൽ.പി സ്കൂൾ, കടുവള്ളൂർ), റംല (പി.എച്ച്.സി, പറമ്പിൽപീടിക), അബ്ദുറഹീം (ഷിഫാ മെഡിക്കൽസ്, പുകയൂർ), നൂറുൽ ഹസൻ (അൽ ജസീറ, റിയാദ്), സൽമാൻ (എ.പി മെഡിക്കൽസ്, കാടപ്പടി), അബ്ദുൽഖാദർ (പ്രിൻസിപ്പൽ, ഡി.എൽ.ഇ.ഡി ട്രെയ്നിങ് സ്കൂൾ, ഫാറൂഖ് കോളജ്),
മരുമക്കൾ: പൂവളപ്പിൽ അബ്ദുസ്സലാം (ഖത്തർ), ആസിയ (അധ്യാപിക, പി.എം.എസ്.എ.എം.എൽ.പി.എസ് പെരുവള്ളൂർ), ഫാത്തിമ സുഹറ (അധ്യാപിക, ജി.എച്ച്.എസ്.എസ് പെരുവള്ളൂർ), പി.പി. അഷ്റഫ് (ജി.എച്ച്.എസ്.എസ്, പെരുവള്ളൂർ), സുൽഫത് (ഫാർമസിസ്റ്റ്, പി.എച്ച്.സി കുന്നുംപുറം), ഇർഫാന ജുമാന, ഷംല (ഫാർമസിസ്റ്റ്, പി.എച്ച്.സി, കണ്ണമംഗലം), ഡോ. രോഷ്ന കായൽമടത്തിൽ (ഹോമിയോ ഡോക്ടർ), പരേതനായ കഴുങ്ങിൽ ഹസ്സൻകുട്ടി (ചെറുമുക്ക്).
സഹോദരങ്ങൾ: ഹസ്സൻ അലി ദേവതിയാൽ, മുഹമ്മദലി കാക്കത്തടം, ഫാത്തിമ പുത്തൂർ പള്ളിക്കൽ, സിഹത്തു മറിയം പുളിക്കൽ, പരേതരായ അഹ്മദ് അലി, ആലിയത്ത് പാണമ്പ്ര.
ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് സിദ്ദീഖാബാദ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.