പട്ടാമ്പി: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൾ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. പത്മിനി ടീച്ചർ (70) നിര്യാതയായി. മരുതൂർ എ.എൽ.പി സ്കൂൾ അധ്യാപിക, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, സി.പി.എം ഓങ്ങല്ലൂർ ലോക്കൽ കമ്മിറ്റി മുൻഅംഗം, അഖിലേന്ത്യ ജാനാധിപത്യ മഹിള അസോസിയേഷൻ പട്ടാമ്പി ഏരിയ സെക്രട്ടറി, ജില്ല ജോയൻറ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണൂർ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, പട്ടാമ്പി ബ്ലോക്ക് ഭവന നിർമാണ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓങ്ങല്ലൂർ പുലാശ്ശേരിക്കര മഹിള സമാജം പ്രസിഡൻറായിരുന്നു. ഭർത്താവ്: പാലയ്ക്ക പറമ്പിൽ നാരായണൻ. മക്കൾ: ഷൈനി (അധ്യാപിക എച്ച്.എസ്.എസ് വല്ലപ്പുഴ), ഷൈജ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, മരുതൂർ), ശ്രീജിത്ത് (വിദേശം). മരുമക്കൾ: സൂരജ് (ഗുരുവായൂർ), സൗമ്യ, പരേതനായ രാജൻ (കുട്ടൻ).