രാമപുരം: പാതിരമണ്ണയിലെ പരേതനായ പാണരത്ത് മുഹമ്മദിെൻറ മകൻ അബ്ദുന്നാസർ മുസ്ലിയാർ (47) നിര്യാതനായി. ചാവക്കാട് പരൂർ, കണ്ണൂർ പാപ്പിനിശ്ശേരി, പാതിരമണ്ണ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പള്ളികളിലും മദ്റസകളിലും സേവനം ചെയ്തിട്ടുണ്ട്. ബുറൈദ, ജിദ്ദ, ബാബു മക്കയിലും ജോലി ചെയ്തിട്ടുണ്ട്.മാതാവ്: നഫീസ കട്ടിലശ്ശേരി. ഭാര്യ: സൽമത്ത് കക്കാട്ടിൽ (അരിപ്ര). മക്കൾ: നഫ്ല (ഉസ്വ കോളജ്, പനങ്ങാങ്ങര), മുഹമ്മദ്റംസി. മരുമകൻ: വടേരി ഷഫീഖ് നാറാണത്ത് (തായിഫ്). സഹോദരങ്ങൾ: അബ്ദുൽ കരീം, സുബൈർ, ഹാരിസ്, മറിയുമ്മ, സാജിദ, ഹബീബ, സഹല.