കോഴിക്കോട്: പറയഞ്ചേരി സ്വദേശിനിയായ വീട്ടമ്മയെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘ചൈത്ര’ത്തിൽ പരേതനായ ശശിധരന്റെ ഭാര്യ രജിത (69)ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ സരോവരം ബയോ പാർക്കിനും അരയിടത്തുപാലത്തിനും ഇടയിലുള്ള ഭാഗത്താണ് മൃതദേഹം കണ്ടത്. അരയിടത്തുപാലം ഭാഗത്തുനിന്ന് മൃതദേഹം ഒഴുകിയെത്തിയെന്നാണ് സംശയിക്കുന്നത്. അസി. സ്റ്റേഷൻ ഓഫിസർ പി. കലാനാഥിന്റെ നേതൃത്വത്തിൽ ബീച്ച് അഗ്നിരക്ഷാസേനയിൽ നിന്നെത്തിയ യൂനിറ്റാണ് മെഡിക്കൽ കോളജ് പൊലീസിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തത്. മക്കൾ: സിജിൻ, രേഷ്മ.
മരുമക്കൾ: സതീഷ്, ശിൽപ്പ. സഹോദരങ്ങൾ: നളിനാക്ഷൻ, ലോകനാഥൻ, ബാബു, പ്രകാശിനി, അജിത.