Obituary
കടബാധ്യത: കർഷകൻ ആത്മഹത്യ ചെയ്തു കാഞ്ഞങ്ങാട്: കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. രാജപുരം മാലക്കല്ല് പെരുമ്പച്ചാലിലെ രാജീവ്കുമാറാണ് (47) വീടിനടുത്തുള്ള തൊഴുത്തിൽ തൂങ്ങിമരിച്ചത്. കോട്ടയം പാലാ സ്വദേശിയായ രാജീവ്കുമാർ 15 വർഷം മുമ്പാണ് മാലക്കല്ലിലെത്തി അേഞ്ചക്കർ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചത്. നാൽപതിൽപരം പശുക്കളുണ്ടായിരുന്ന രാജീവ്കുമാറിന് ക്ഷീരകർഷകനുള്ള അവാർഡുകൾ ലഭിച്ചിരുന്നു. കൃഷിയാവശ്യത്തിനായി വായ്പകളെടുത്ത് അടവുകൾ മുടങ്ങിയതായി വിവരമുണ്ട്. രാജീവിൻെറ പോക്കറ്റിൽനിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: പ്രീതി. മക്കൾ: രാംകുമാർ, രാഹുൽ (ഇരുവരും വിദ്യാർഥികൾ).
പുന്നശ്ശേരി: നൂഞ്ഞിയിൽ (80 -റിട്ട. ഹോസ്പിറ്റൽ സ്റ്റാഫ്, കോട്ടപ്പറമ്പ്) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഇക്ബാൽ (ഇമ്പിച്ചി ഹാജി എച്ച്.എസ്.എസ്, ചാലിയം), മുഹമ്മദ് സകരിയ്യ (വാട്ടർ അതോറിറ്റി, മലാപ്പറമ്പ്), ഷറീന. മരുമക്കൾ: ഹഫ്സത്ത്, നജ്മ, അബ്ദുല്ലത്തീഫ്.
മണ്ണൂര്‍: വടക്കുമ്പാട് പരേതനായ പാലത്തിങ്ങല്‍ കുഞ്ഞിക്കോയയുടെ ഭാര്യ (85) നിര്യാതയായി. മക്കള്‍: ആലിഹസ്സന്‍, മുഹമ്മദ് കോയ, ഹുസൈന് കോയ (ദുബൈ), പരേതയായ നബീസ, സുഹറ, ബിയ്യക്കുട്ടി, ജമീല, സുലൈഖ. മരുമക്കള്‍: സുബൈര്‍, പരേതനായ ഇബ്രാഹിം, ആയിശക്കുട്ടി, നസിയത്ത്, ആയിഷ.
ചേളന്നൂര്‍ 8/2: പരേതനായ മലയില്‍ രാരിച്ചക്കുട്ടിയുടെ ഭാര്യ (80) നിര്യാതയായി. മക്കള്‍: സുമതി, ഗംഗാധരന്, പ്രഭാകരന്, ലളിത, ഷർമിള. മരുമക്കള്‍: മാധവന്, ഗിരിജ, റീന, വിജയന്, ശ്രീധരന്. സഹോദരങ്ങള്‍: ചെക്കു, ദേവി, കമല, വിലാസിനി.
കോഴിക്കോട്: പുതിയ പാലം ഭഗവതി പറമ്പ് 'ബൈത്തുൽ ആയിഷ'യിൽ എ.കെ. മമ്മത് കോയയുടെ ഭാര്യ (ബീവി-62 ) നിര്യാതയായി. മക്കൾ: സലീം (കുവൈത്ത്), ആയിഷാബി, അബ്ബാസ്, പരേതനായ റഷീദ്. മരുമക്കൾ: ജമീല ചാലിയം, ബഷീർ കൂനോളി അത്തോളി (ചന്ദ്രിക റിപ്പോർട്ടർ), സുഹറ പുതിയ പാലം. സഹോദരങ്ങൾ: അഷ്റഫ്, സുഹറാബി, കബീർ, സഫിയ, പരേതരായ ഹസ്സൻകോയ, അബു, കോയ, കദീജ.
ചേമഞ്ചേരി: തുവ്വക്കോട് പുല്ലാട്ട് ഷാപ്പ് വളപ്പിൽ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സബിത, നിധീഷ്. മരുമക്കൾ: ഗ്രീഷ്മ, അമിത്ത് ഭരദ്വാജ്.
നന്മണ്ട: കുന്നത്തെരുവിലെ മേലെ കരിമ്പിൽ (62) നിര്യാതനായി. സഹോദരങ്ങൾ: ദേവി, സുകുമാരൻ, സദാനന്ദൻ, മോഹനൻ, പ്രേമൻ, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.
നാദാപുരം: മിക്സിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. വേറ്റുമ്മലിൽ പുലകുന്നേൽ പത്മാവതിയാണ് (70) മരിച്ചത്. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: അനിത, കൃഷ്ണ, പ്രീത, ശ്രീകല, രഞ്ജിനി. മരുമക്കൾ: മോഹനൻ, മണി, രാമചന്ദ്രൻ, രമേശൻ, വിനയൻ.
തിക്കോടി: കോൺഗ്രസ് നേതാവും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന പള്ളിക്കര പറമ്പത്ത് താഴ പി.ടി. (86) നിര്യാതനായി. ഐ.എൻ.ടി .യു.സി സംസ്ഥാന സമിതി അംഗം, ഡി.സി.സി മെംബർ, തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് മെംബർ, തിക്കോടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശശിഭൂഷൺ (തിക്കോടി ഗ്രാമപഞ്ചായത്ത് മെംബർ), ശ്യാമള (അംഗൻവാടി വർക്കർ). മരുമക്കൾ: ബാബുരാജ് കൊമ്മണത്ത് (ഇരിങ്ങൽ), ശ്രീലേഖ (ലാബ് ടെക്നീഷ്യൻ ഗവ. ആശുപത്രി കൊയിലാണ്ടി). സഹോദരങ്ങൾ: കല്യാണി അമ്മ. പരേതരായ പി.ടി. കുഞ്ഞികൃഷ്ണൻ നായർ, പി.ടി. നാരായണൻ നായർ.
ഈങ്ങാപ്പുഴ: കണ്ണപ്പൻകുണ്ട് മാറുകാട്ടുപൊയ്കയിൽ (88) നിര്യാതനായി. ഭാര്യ: അന്നമ്മ അറുപറയിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, ബാബു, സിബി, ജോസഫ് (ഉണ്ണി). മരുമക്കൾ: പാപ്പച്ചൻ, ശാന്തമ്മ, മേഴ്സി, ഷൈനി. ആണ്ടിക്കുട്ടി മാവൂർ: തെങ്ങിലക്കടവ് പേരക്കോത്ത് ആണ്ടിക്കുട്ടി (94) നിര്യതനായി. ഭാര്യ: പരേതയായ അമ്മുണ്ണി. മക്കൾ: രാധ, വിജയൻ, ഗോപിനാഥൻ, സുകുമാരൻ, മരുമക്കൾ: ചന്ദ്രൻ, ഷീബ, മിനി, ശ്രീജ.
കോടഞ്ചേരി: കുപ്പായക്കോട് പുലിമലയിൽ (102) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: പൈലി, ജോർജ്, ജോസ്, ഡെയ്സി, ബേബി, ടോമി, ജോൺസൺ, ഷാജു. മരുമക്കൾ: റോസമ്മ, ഏലിക്കുട്ടി, ഗ്രേസി, ജോർജ് ഊരാളിക്കുന്നേൽ, ലൂസി, ഡെയ്സി, ഷിജി, ഷീജ.
ന്യൂ മാഹി: മാഹി പാലത്തിനുസമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. പെരിങ്ങാടി വേലായുധൻ മൊട്ട സഫറിൽ വണ്ണാൻറവിട സീനത്താണ് (55) മരിച്ചത്. തലശ്ശേരിയിൽ ബാങ്കിൽ പോയി തിരിച്ചുവരുകയായിരുന്നു. മകൾ ഓടിച്ച സ്കൂട്ടറിൽ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പെരിങ്ങാടി ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിലാണ് അപകടം. ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ പനിച്ചുള്ളതിൽ ഉസ്മാൻെറയും വണ്ണാൻറവിട കുഞ്ഞാഞ്ഞുവിൻെറയും മകളാണ്. ഭർത്താവ്: ഇബ്രാഹിം ചെമ്മങ്ങാടൻ തയ്യിൽ (മാഹി). മക്കൾ: സാജിത്, ഇർഷാദ് (ഇരുവരും ദുബൈ), സഫ്രിന, സഫ്ന, ഇൻഫാന സൻഹ. മരുമക്കൾ: നിഗാര (തലശ്ശേരി), സുമയ്യ, നൗഫൽ കുഞ്ഞിക്കണ്ടി (ദുബൈ), ഷബ്നീർ (പാനൂർ). സഹോദരങ്ങൾ: റസാഖ്, മുസ്തഫ, ഷറഫു, റംല, ഷാഹിദ. photo: seenath 55 new mahe