കൊല്ലം: ആറു പതിറ്റാണ്ടിലേറെ ഉമയനല്ലൂര്‍ മുസ്ലിം ജമാഅത്തില്‍ ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ച മൈലക്കാട് കിഴക്കതില്‍ വീട്ടില്‍ വി. കാസിംകുഞ്ഞ് മൗലവി (95) നിര്യാതനായി. കൊട്ടിയം മൈലക്കാട് കിഴക്കതില്‍ വീട്ടില്‍ പരേതരായ വാവാകുഞ്ഞിന്റെയും റഹ്മാ ഉമ്മയുടെയും മകനാണ്. 1962ല്‍ എം.എഫ്.ബി ഡിഗ്രി എടുത്തതിനു ശേഷം കൊട്ടുമ്പുറം, മാവള്ളി തുടങ്ങിയ ജമാഅത്തുകളില്‍ സേവനം അനുഷ്ഠിച്ചു. 1963 ഒക്ടോബര്‍ 23 മുതല്‍ ഉമയനല്ലൂര്‍ മുസ്ലിം ജമാഅത്ത് ജുമാമസ്ജിദില്‍ മുദരിസും ഖത്തീബുമായി ചുമതലയേറ്റു.
ഉമയനല്ലൂര്‍ ജുമാമസ്ജിദില്‍ നടന്ന ജനാസ നമസ്കാരത്തിന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉള്‍പ്പെടെ നിരവധി പണ്ഡിതന്മാര് പങ്കെടുത്തു.
ഭാര്യ: മറിയം ബീവി. മക്കള്‍: മൈലക്കാട് ഷെറഫുദ്ദീന്, സൈനുദ്ദീന്‍, ആയിഷബീവി, റഫീഖ, നജീമ, ഷെരീഫ്, നജീബ്. മരുമക്കള്‍: സജ്ല, ഷെമീന, നിസാര്‍, അന്‍വര്‍, ജാഫര്‍, ജാസ്മി, സീന.