പെരിങ്ങത്തൂർ: അണിയാരത്തെ കോഴിക്കോടൻ വീട്ടിൽ താമസിക്കുന്ന വടകര മലോൽമുക്ക് ചോറോട് എൽ.പി സ്കൂളിനു സമീപം വെന്നപ്പാലംകണ്ടിയിൽ സുരഭി വില്ലയിൽ ഗീത (68) നിര്യാതയായി.
ഭർത്താവ്: കോഴിക്കോടൻ വീട്ടിൽ നാരായണ കുറുപ്പ് (അണിയാരം, റിട്ട. സി.ആർ.പി.എഫ്, കൊട്ടിയൂർ നെയ്യമൃത് സംഘാംഗം). മക്കൾ: സിന്ധു, സീന. മരുമക്കൾ: ധനപാൽ (കതിരൂർ), വിനോദ് (കുറ്റിപ്പുറം).
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, രാമചന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ.