പാനൂർ: മീത്തലെ കുന്നോത്തുപറമ്പിൽ ഐശ്വര്യ നിലയത്തിൽ ചമതേന്റവിട സി. കുമാരൻ (80) നിര്യാതനായി. കുന്നോത്തു പറമ്പ് എൽ.പി സ്കൂൾ മാനേജറാണ്. ഭാര്യ: പി.പി. പത്മിനി (റിട്ട. അധ്യാപിക, കുന്നോത്തു പറമ്പ് എൽ.പി സ്കൂൾ). മക്കൾ: ദിവ്യ പി. കുമാർ (എക്സൽ പബ്ലിക് ഹയർ സെക്കൻഡറി സ്കൂൾ മാഹി), നവ്യ പി. കുമാർ (അധ്യാപിക, കുന്നോത്തുപറമ്പ് എൽ.പി സ്കൂൾ), ഡോ. പി. ധന്യ കുമാർ (ദന്തൽ ഡോക്ടർ, പാനൂർ), പ്രത്യുഷ് പി. കുമാർ (അകോഡിസ് കമ്പനി ഫ്രാൻസ്). മരുമക്കൾ: ബ്രിജേഷ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ദീപക് (ഈഗിൾ ഫാക്ടറി മൈസൂരു), പ്രിംഷ (എച്ച്.സി.എൽ ബംഗളൂരു). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (പാറാട്, നൂഞമ്പ്രം), സീത (പൊയിലൂർ), ജാനു (കുന്നോത്തുപറമ്പ്), ശാരദ (ചൊക്ലി), ശാന്ത (വിളക്കോട്ടൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടു വളപ്പിൽ.