താനൂർ: താനൂരിൽ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും മുതിർന്ന നേതാവും താനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ മോര്യയിലെ വി.കെ.എം. ഇബ്നു മൗലവി (71) നിര്യാതനായി. പിതാവ്: പരേതനായ കലന്തർ മൊല്ല. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: റുഖിയ തലക്കട്ടൂർ. മക്കൾ: വി.കെ. സിദ്ദീഖ് (എഴുത്തുകാരൻ), വി.കെ. ജലീൽ (ജനറൽ സെക്രട്ടറി, കുന്നുംപുറം മഹല്ല് ജമാഅത്ത്), വി.കെ. റഷീദ്(റിപ്പോർട്ടർ, ചന്ദ്രിക ദിനപത്രം, തിരൂർ), ഖാലിദ് അഷ്റഫ് (താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡന്റ്), സുബൈർ(സൗദി അറേബ്യ), ജഅഫർ(ദുബൈ), ഫാത്വിമത് സുഹറ, വി.കെ. സുഹൈൽ വാഫി(ദുബൈ). മരുമക്കൾ: ജഅഫർ അറഫാത്ത് ഫൈസി കൂമണ്ണ, സാജിദ ചീർപ്പിങ്ങൽ, നസീമ തെന്നല, ഫൗസിയ വൈലത്തൂർ, ജസീല മുക്കോല, സുഹൈമ തലക്കടത്തൂർ, ഫാത്തിമ തസ്നി, സുഹൈല വഫിയ്യ വി.കെ. പടി. സഹോദരൻ: വി.കെ. മൊയ്തീൻ മുസ്ലിയാർ.