കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂര്‍ ചാങ്ങയില്വിള വീട്ടില്‍ പരേതനായ റിട്ട. വില്ലേജ് ഓഫിസര്‍ ഗോപാലപിള്ളയുടെ ഭാര്യ എന്‍. ഭാര്‍ഗവിയമ്മ (97) നിര്യാതയായി. മക്കള്‍: പ്രഫ. തുളസീധരന്‍പിള്ള (റിട്ട. പ്രിന്‍സിപ്പല്‍ എന്‍.എസ്.എസ് കോളജ് നിലമേല്‍), മുരളീധരന് പിള്ള (റിട്ട. മാനേജര്‍ എന്‍ജിനീയറിങ് കേരള സിറാമിക്സ് ലിമിറ്റഡ് കുണ്ടറ), ശശികുമാരിയമ്മ, രമണിക്കുട്ടിയമ്മ, ഡോ. ജി. ഗംഗാധരന് പിള്ള (ചീഫ് ഫിസിഷ്യന്‍, കിംസ് ഹോസ്പിറ്റല്‍ കൊല്ലം), സരസ്വതി അമ്മ. മരുമക്കള്‍: എം. ലീലാമണിയമ്മ (റിട്ട. അധ്യാപിക എം. കെ.എല്‍.എം.എച്ച്.എസ്.എസ് കണ്ണനല്ലൂര്‍), എസ്. കമലാദേവി (നീരാവില്‍ മുക്കടയില്‍ കുടുംബാംഗം), കെ. വാസുദേവന്‍ പിള്ള (റിട്ട. അസി. ഡയറക്ടര്‍ കേരള ഗവ. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്), പരേതനായ എം.പി. വിജയപ്പന് നായര്‍ (റിട്ട. മാനേജര്‍, ആര് ആൻഡ് ഡി, കേരള സിറാമിക്സ് ലിമിറ്റഡ്), സി.വി. ബീന കുമാരി, പി. രാമകൃഷ്ണപിള്ള (പ്രൊപ്രൈറ്റര്‍ പത്മശ്രീ കാഷ്യു ഫാക്ടറി വാക്കനാട്). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.