പന്തീരാങ്കാവ്: തോട്ടുപുരയ്ക്കൽ താഴെപറമ്പത്ത് നാരായണൻ (88) നിര്യാതനായി. ഒളവണ്ണ പഞ്ചായത്ത് മുൻ അംഗവും എസ്.എൻ.ഡി.പി പന്തീരാങ്കാവ് ശാഖ മുൻ പ്രസിഡന്റും തോട്ടുപുരക്കൽ താഴെപറമ്പത്ത് കുടുംബകാരണവരുമായിരുന്നു.
ഭാര്യ: സൗദാമിനി. മക്കൾ: ഉദയകുമാർ (കോൺട്രാക്ടർ), അജയകുമാർ, വിനയ് കുമാർ, സുജയ (ചാർട്ടേഡ് അക്കൗണ്ടന്റ്), പരേതനായ സുജയകുമാർ.
മരുമക്കൾ: മജേഷ് മാധവ്, സബിത, ഷൈജ, സുബിത. സഹോദരങ്ങൾ: മാധവൻ, ശ്രീധരൻ, സരസു, പരേതരായ ബാലൻ, കുട്ടികൃഷ്ണൻ, കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.