തൃശൂർ: പൂത്തോൾ ഇ.എം.എസ് ലെയ്ൻ ലക്ഷ്മി നിവാസിൽ (ചാന്തിയിൽ വീട്) വിനോദിനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ.
മക്കൾ: ബീനാലക്ഷ്മി ബായി (എൽ.ഐ.സി), ശ്രീധരീബായി (റിട്ട. അസി. മാനേജർ, വെയർ ഹൗസിങ് കോർപറേഷൻ), ശാന്തിനീ ബായി (അംഗൻവാടി ടീച്ചർ), സജി (ആസ്ട്രേലിയ). മരുമക്കൾ: ജനാർദനൻ, രാമനാരായണൻ, സജിത, പരേതനായ ശിവശങ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.