ഇടക്കുന്നം: പനയ്ക്കൽ കെ. രാഘവൻ നായർ (95) നിര്യാതനായി. ദീർഘകാലം ഇടക്കുന്നം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്, ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവസ്വം മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കങ്ങഴ പര്യാത്ത് കുടുംബാംഗം പരേതയായ ഭവാനിയമ്മ. മക്കൾ: ബാബു നായർ (ഇടക്കുന്നം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), പ്രേമലത, സുരേഷ്കുമാർ, അജിത്കുമാർ, ഉഷ. മരുമക്കൾ: വത്സലദേവി (കടയിനിക്കാട്), സാബുമോഹൻ (പാലാ), ലത എസ്. നായർ (ചിറക്കടവ്), ബിന്ദു (ഉരുളികുന്നം), പരേതനായ ടി.ഡി. സുനിൽ (കായംകുളം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.