പട്ടാമ്പി: നടുവട്ടം കൂർക്കപ്പറമ്പ് പള്ളിക്കരമ്മൽ മൊയ്തീൻകുട്ടി മുസ്ലിയാർ (85) നിര്യാതനായി. കോക്കൂർ, വളവന്നൂർ, ചെറവന്നൂർ ചെമ്മല, വെട്ടുകാട് കൈപ്പമംഗലം എന്നിവിടങ്ങളിലെ പള്ളികളിൽ മുദരിസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം കൈപ്പുറം മഹല്ല് ഉപദേശക സമിതി അംഗമായിരുന്നു.
ഭാര്യ: പരേതയായ ആയിഷക്കുട്ടി. മക്കൾ : അബ്ദുറഹീം സഖാഫി (മഞ്ചേരി ജാമിഅ ഹികമിയ്യ മുദരിസ്), അബ്ദുൽ നാസർ ഹുദവി (ചെമ്മാട് ദാറുൽ ഹുദാ പരീക്ഷ കൺട്രോളർ), സഫിയ, ഫാത്തിമത്ത് സുഹറ, ഉമ്മുകുൽസും, ഷമീമ.
മരുമക്കൾ: അബൂബക്കർ സിദ്ദീഖ് മൗലവി മുളയങ്കാവ്, അബൂബക്കർ ഫൈസി കരിങ്ങനാട്, അബ്ദുൽ നാസർ അഷ്റഫി മൂർക്കനാട്, അബ്ദുൽ ഹഫീള് ബദ് രി വിയറ്റ്നാംപടി, സൗദാബി, ഫൗസിയ.