ഓച്ചിറ: കേരള കാർഷിക സർവകലാശാല അക്കാദമിക് ആൻഡ് പി.ജി സ്റ്റഡീസ് മുൻ ഡയറക്ടർ ഓച്ചിറ മേമന പനക്കവടക്കതിൽ (അറഫ) പ്രഫ. യു. മുഹമ്മദ്കുഞ്ഞ് (82) നിര്യാതനായി. മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഓച്ചിറ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗവുമായിരുന്നു. രജിസ്ട്രാർ, അധ്യാപകൻ, ഗവേഷകൻ, ഭരണകർത്താവ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം നടത്തിയതിന് നാഷനൽ സ്കോളർഷിപ്, ഇന്ത്യ ഗവൺമെന്റ് ഐ.സി.എ.ആർ സീനിയർ ഫെലോഷിപ് എന്നിവ ലഭിച്ചിട്ടുണ്ട്. നീലേശ്വരത്തെ അഗ്രികൾചർ കോളജ് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം കോളജിന്റെ ആദ്യ സ്പെഷൽ ഓഫിസറായിരുന്നു. 50 ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ കുഞ്ഞ് (ഇലിപ്പകുളം മാരുർ കുടുംബാംഗം). മക്കൾ: സൈഫ്, ഡോ. ഷൈനു (പ്രഫസർ, കേരള വെറ്ററിനറി കോളജ്, തൃശൂർ). മരുമകൻ: ഡോ. താജുദ്ദീൻ അഹമ്മദ് (ഡയറക്ടർ, ആൻഡ് മെംബർ സെക്രട്ടറി കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ, കേരള). സഹോദരങ്ങൾ: ജലാലുദ്ദീൻ (ജലസേചന വകുപ്പ് റിട്ട. ഡി.എ), അബ്ദുല്ലത്തീഫ് (റിട്ട. സെയിൽ ടാക്സ് ഡിപ്പാർട്മെന്റ്), പരേതനായ അബ്ദുൽ ഖാദർ (റിട്ട. കെ.എസ്.ഇ.ബി), സൈനബ കുഞ്ഞ്, ഫാത്തിമ കുഞ്ഞ്, ഐഷാകുഞ്ഞ്.