ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പോരുവഴി മയ്യത്തുംകര സുമയ്യ മൻസിലിൽ റിട്ട. അധ്യാപകൻ കെ. മുഹമ്മദ് കുഞ്ഞ് (വാഴയ്യത്ത് വലിയ മുഹമ്മദ് കുഞ്ഞ് സാർ, 79) നിര്യാതനായി. കുന്നത്തൂർ താലൂക്കിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, അഖിലേന്ത്യ ലീഗ് ജില്ല വൈസ് പ്രസിഡന്റ്, കെ.എ.ടി.എഫ് ജില്ല കമ്മിറ്റി അംഗം, യു.ഡി.എഫ് കുന്നത്തൂർ നിയോജകമണ്ഡലം ഏകോപനസമിതി അംഗം, സി.എച്ച് സെന്റർ കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ, ശാസ്താംകോട്ട താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം, പോരുവഴി ഷാഫി മഹൽ ജമാഅത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീല ബീവി. മക്കൾ: സുമയ്യ (കെ.എം.എം.എൽ, ചവറ), ഷെഫീന, ഫൗസിയ (മെഡിക്കൽ കോളജ്, ആലപ്പുഴ). മരുമക്കൾ: അബ്ദുൽ സലാം (ആശ്രാമം ഇ.എസ്.ഐ, കൊല്ലം), ഷഫീർ മുഹമ്മദ് (ക്രിസ്റ്റൽ ഡിസൈനർ ബോട്ടിക്ക്, കായംകുളം).