ബൈൽ ചാർജ് ചെയ്യുന്നതിനായി ഇൻസുലേഷൻ പോയ പ്ലഗ് ഊരുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു
ഓയൂർ: ആറാം ക്ലാസ് വിദ്യാർഥിനിയായ പതിനൊന്നുകാരി ഷോക്കേറ്റ് മരിച്ചു. വെളിയം മറവൻകോട് മിച്ചഭൂമി ഐ.എച്ച്.ഡി.പി കോളനിയിലെ അജോ ഭവനിൽ ജോസിെൻറയും അനിതയുടെയും മകൾ അജ്നാ ജോസ് (11) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ടാർപ്പയിട്ട, രണ്ട് മുറി കുടിലിൽ മൊബൈൽ ചാർജ് ചെയ്യുന്നതിനായി ഫാനിെൻറ ഇൻസുലേഷൻ പോയ പ്ലഗ് ഊരുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. അമ്മയുടെയും സഹോദരെൻറയും മുന്നിലായിരുന്നു സംഭവം. ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരിച്ചു.
വാളിയോട് എസ്.ആർ.യു.പി സ്കൂളിലെ വിദ്യാർഥിനിയാണ്. സഹോദരൻ: അജോജോസ്. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.