അടൂർ: കരുവാറ്റ തുണ്ടിൽകിഴക്കേതിൽ ബി. ശ്രീകുമാർ (61) നിര്യാതനായി. അടൂർ താലൂക്ക് എൻ.എസ്.എസ് കമ്മിറ്റി അംഗമാണ്. പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, വ്യാപാരി വ്യവസായി പറക്കോട് യൂനിറ്റ് പ്രസിഡന്റ്, ജില്ല ട്രഷറർ, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ശ്രീകുമാരി. മക്കൾ: അജയ് ശങ്കർ (ടോറസ് യൂട്ടിലിറ്റിസ്, പത്തനംതിട്ട), ആനന്ദ് ശങ്കർ. മരുമകൾ: ഗായത്രി.