ചാരുംമൂട്: കരിമുളക്കൽ വൈശാഖിയിൽ കെ. ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. ബി.ജെ.പി ദേശീയ സമിതി അംഗം, വിശ്വഹിന്ദു പരിഷത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം, ചുനക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കരിമുളക്കൽ വടക്ക് ദേവിവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കൾ: ജി. മഹേഷ് (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, തിരുവനന്തപുരം ), ജ്യോതിലക്ഷ്മി, ശ്രീജ്യോതി (എച്ച്.ഒ.ഡി, നിംസ്, ദുബൈ). മരുമക്കൾ: പി. പ്രീത(അസോ. പ്രഫസർ ഗവ. വിമൻസ് കോളജ് തിരുവനന്തപുരം ), ഹരികുമാർ (ബഹ്റൈൻ), ശ്രീജിത്(എൻജിനീയർ, ദുബൈ). സംസ്കാരം: വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.