കാവാലം: കുട്ടനാടിന്റെ മുത്തശ്ശി കാവാലം വടക്ക് കേളമംഗലം (കടൂത്തറ) വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (115) നിര്യാതയായി. മക്കൾ: പരേതനായ അപ്പച്ചൻകുട്ടി, പരേതനായ കറിയാച്ചൻ, വറീച്ചൻ, ജോസുകുട്ടി, അന്തോനിച്ചൻ(പശുപ്പാറ), ഫിലിപ്പച്ചൻ (കാഞ്ഞിരപ്പള്ളി), ഫിലോമ്മ. മരുക്കൾ: പരേതയായ മേരിക്കുട്ടി എടത്വ, മേരിക്കുട്ടി തൃക്കൊടിത്താനം, മേരിക്കുട്ടി പുതുക്കരി, അച്ചാമ്മ വെളിയനാട്, മോളിക്കുട്ടി പശുപ്പാറ, സുജ മണിമല, പരേതനായ സണ്ണിച്ചൻ വടക്കേയറ്റം. കാവാലം ഇരുപത്തിൽ വീട്ടിൽ ചെറിയനാശാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ മകളായ ഏലിയാമ്മയുടെ ജനനം കൊല്ലവർഷം 1083 ലായിരുന്നു. രണ്ടാംക്ലാസുവരെയാണ് പഠിച്ചത്. 12ആം വയസ്സിലായിരുന്നു വിവാഹം. ഏറ്റവും മുതിർന്ന പൗരയെന്ന നിലയിൽ ഏലിയാമ്മയെ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ ആദരിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.