ചേര്‍ത്തല: മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരിയുടെ മകനും ഡി.സി.സി എക്സിക്യൂട്ടിവ് അംഗവുമായ കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാര്‍ഡില്‍ മായിത്തറ ജീവന്‍സ് കാളാശ്ശേരിയില്‍ ജീവന് ബോസ് (ഗോപി കാളാശ്ശേരി - 62) നിര്യാതനായി. ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ല പട്ടികജാതി വികസന സമിതി അംഗം, ചേര്‍ത്തല താലൂക്ക് പൊലീസ് കംപ്ലയിന്റ് ഉപദേശക സമിതി അംഗം, കെ.എസ്.യു താലൂക്ക് സെക്രട്ടറി, ജില്ല സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതാവ്: പരേതയായ ഭാനുമതി ദാമോദരന്‍ (റിട്ട. അധ്യാപിക). ഭാര്യ: കെ. ഉഷാകുമാരി (ചീഫ് മാനേജര്‍, എസ്.ബി.ഐ, ചേര്‍ത്തല). മക്കള്‍: നിഖില്‍ ജെ. ബോസ് (കേരള ഗ്രാമീണ്‍ ബാങ്ക്, എരമല്ലൂര്‍), നിധീഷ് ജെ. ബോസ് (ബിസിനസ്). മരുമക്കള്‍: പൂര്‍ണ ലാറി, നിധ ആര്. ഗ്ലാക്സോ. സഹോദരങ്ങള്‍: ഗിരിജ പുരുഷോത്തമന്, ഷോജ സദാശിവന്, അജിത തമ്പി, സജീവ് കാളാശ്ശേരി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.