മാന്നാർ: കുരട്ടിശ്ശേരി പാവുക്കര നാലാംവാർഡിൽ കുന്നംപള്ളി ഗീതാമന്ദിരത്തിൽ കെ.പി. ഗോപാലകൃഷ്ണ പിള്ള (റിട്ട. പ്രഥമാധ്യാപകൻ, നായർ സമാജം ഹൈസ്കൂൾ -95) നിര്യാതനായി. നായർ സമാജം എജുക്കേഷനൽ ട്രസ്റ്റ് ജനറൽ കമ്മിറ്റി അംഗം, മാന്നാർ നായർ സമാജം പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: അടൂർ പറക്കോട് ഏഴംകുളം മൈടിപ്പറമ്പിൽ കുടുംബാംഗം ലീലാഭായി. മക്കൾ: ശോഭാറാണി (റിട്ട. ഹെഡ്മിസ്ട്രസ്, നായർ സമാജം ഗേൾസ് സ്കൂൾ), ഗീതാറാണി, ജി.സജീവ് (റിട്ട. തിരുവല്ല ട്രാക്കോ കേബിൾസ്), ജി.അജിത് (ടെക്സർ പവർ സൊലൂഷൻ ലിമിറ്റഡ്, എറണാകുളം). മരുമക്കൾ: ശ്രീകുമാർ മൈലപ്ര, ശ്രീദേവി (അധ്യാപിക, കവിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ), സ്മിത (ജവഹർ നവോദയ വിദ്യാലയം, മൈസൂരു), പരേതനായ മോഹനചന്ദ്രൻ (കെ.എസ്.ഇ.ബി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.