ഹ്യൂസ്റ്റൻ: ചെങ്ങന്നൂർ ചെറിയനാട് ഗീതഗോവിന്ദത്തിൽ സാബു ജി. നായർ (51) മിസൂറി സിറ്റി 2727 ഡ്രൈ ക്രീക്ക് ഡ്രൈവിൽ നിര്യാതനായി. കാരയ്ക്കാട് അസാനിയായിൽ പരേതരായ ഇ.എസ്. ഗോപാലൻ നായരുടെയും ടി. സരസമ്മയുടെയും മകനാണ്. ഭാര്യ: സുജ ഗോപിനാഥ് (എം.ഡി, ആൻഡേഴ്സൺ കാൻസർ സെന്റർ, ഹ്യൂസ്റ്റൻ). മക്കൾ: ഗീതാഞ്ജലി നായർ (വിദ്യാർഥി, ടെക്സസ്), ഹരിഗോവിന്ദ് നായർ (വിദ്യാർഥി, ടെക്സസ്). സംസ്കാരം പിന്നീട് വിൻഫോഡ് ഫ്യൂണറൽ ഹോമിൽ.