വാഴൂർ ഈസ്റ്റ്: ചെങ്കൽ പുല്ലാട്ട് പരേതനായ പി.സി. ജോസഫിന്റെ ഭാര്യ ഇ.വി. അന്നമ്മ (പെണ്ണമ്മ ടീച്ചർ -96, റിട്ട. എച്ച്.എം, സെന്റ് മേരീസ് എൽ.പി.എസ്, വാഴൂർ) നിര്യാതയായി. ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ജോസ് ജോസഫ് (റീട്ട. ടീച്ചർ, എസ്.ജെ.എച്ച്.എസ്, പെരുവന്താനം), ജോയി ജോസഫ്, ഗ്രേസിക്കുട്ടി (റിട്ട. സെക്രട്ടറി, കോഓപറേറ്റിവ് ബാങ്ക്, പൊൻകുന്നം), ടോമി ജോസഫ് (റിട്ട. എച്ച്.എം, സെന്റ് തോമസ് എച്ച്.എസ്, ആനിക്കാട്), ബാബു ജോസഫ് (റിട്ട. ചീഫ് ജനറൽ മാനേജർ, ബി.പി.സി.എൽ, കൊച്ചി), പരേതനായ ജയിംസ് ജോസഫ് (റിട്ട. പ്രഫസർ, സെന്റ് പോൾസ് കോളജ്, കളമശ്ശേരി). മരുമക്കൾ: ജോയി പേഴുംതോട്ടം, സോഫിയാമ്മ കുരിശുംമൂട്ടിൽ, സോഫി ഉറുമ്പിൽ, പോൾ ജോസഫ് ഞള്ളത്തുവയലിൽ (റിട്ട. മാനേജർ, കെ.എസ്.എഫ്.ഇ), മിനി തോമസ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, ഹൈകോടതി, എറണാകുളം), എൽസമ്മ ഉറുമ്പക്കൽ (റിട്ട. എച്ച്.എം, സെന്റ് മേരീസ് എച്ച്.എസ്, ഉമ്മിക്കുപ്പ), ആൻസി കാനാട്ട് (എസ്.ബി.ഐ, എറണാകുളം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ചെങ്കൽ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.