മുണ്ടക്കയം: വലിയ പുതുശ്ശേരിയിൽ പരേതനായ കോശിയുടെ ഭാര്യ അന്നമ്മ കോശി (92) നിര്യാതയായി. തൊടിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ കോശി (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കോട്ടയം), പൊന്നമ്മ കോശി വിഴിക്കത്തോട്, ജേക്കബ് കോശി (കോപ്പൂസ് ഫോട്ടോസ്റ്റാറ്റ്), ചാർളി കോശി (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ, പൊടിമറ്റം, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസി.), ബൈജു കോശി (ആൽഫ ട്രോണിക്സ്).
മരുമക്കൾ: ശൗരി തൈപ്പറമ്പിൽ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ, കുമാരനല്ലൂർ), പരേതനായ ജോസുകുട്ടി വിഴിക്കത്തോട്, ആലീസ് ജേക്കബ് പാറത്തോട്, ലീലാമ്മ മാത്യു ചേർപ്പുങ്കൽ (റിട്ട. അധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ, കൂട്ടിക്കൽ), റാണി ബൈജു മുളങ്കുന്ന്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.