ഏന്തയാർ: പാലത്തിനാൽ മാണി (84) നിര്യാതനായി. മുൻ കൊക്കയാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. ഭാര്യ: വേലനിലം കുറ്റിയാനിക്കൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ലൂസി (റോസമ്മ ജോൺ, പ്രസിഡന്റ്, മുണ്ടക്കയം ഗ്രാമീണ വനിതാബാങ്ക്), ഏലമ്മ ജോയ്, ജോസഫ് മാണി (ബാബു, മാനേജർ ജ്യോതി ഗ്യാസ്, മുണ്ടക്കയം), സിൽവി ജോസ്, രാജു (മാനേജർ, അൾട്രാ ഇൻഡസ്ട്രീസ് 35ാം മൈൽ), റാണി തോമസ് (അധ്യാപിക, അത്തിക്കയം എസ്.എൻ ഇംഗ്ലീഷ് മീഡിയം), റോയ് (പീരുമേട് താലൂക്ക് ഓഫിസ്). മരുമക്കൾ: പരേതനായ ജോൺ വി. ജോൺ വേലിക്കകത്ത്, ജോയ് അരിമറ്റത്ത്, മോളി മണ്ണഞ്ചേരി, ജോസ് വരിക്കയിൽ, സിജി നടത്തോട്ടിയിൽ, തോമസുകുട്ടി പഴനിലത്ത്, ടീന മുക്കുങ്കൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.