പരിപ്പ്: വരിക്കശ്ശേരി കുടുംബാംഗം പത്മവിലാസത്തിൽ കെ.വി. ജനാർദനൻ (89) നിര്യാതനായി. പരിപ്പ് എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപനും പരിപ്പ് എൽ.പി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്നു. അയ്മനം വില്ലേജ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള കർഷക സംഘം ജില്ല ഭാരവാഹി, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം, കോട്ടയം താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള എയ്ഡ്ഡ് പ്രൈമറി അധ്യാപക യൂനിയൻ (കെ.എ.പി.ടി) ജില്ല സെക്രട്ടറി, കെ.പി.ടി.യു കോട്ടയം ജില്ല സെക്രട്ടറി എന്നീ നിലകളിൽ അധ്യാപക സംഘടന നേതൃത്വം വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1952ൽ നടന്ന കർഷകത്തൊഴിലാളി സമരത്തിൽ നേതൃത്വം നൽകി. എയ്ഡ്സ് പ്രൈമറി ടീച്ചേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ചെട്ടിക്കുളങ്ങര കണ്ണമംഗലം കളിയിക്കൽ കുടുംബാംഗം പത്മിനി. മക്കൾ: ജെ. ജയകുമാർ (സ്വിറ്റ്സർലാൻഡ്), ജെ. ഹർഷകുമാർ (സെഞ്ചുറി കൺസ്ട്രക്ഷൻസ്, കോട്ടയം), ജെ. പത്മകുമാർ (ഡെപ്യൂട്ടി ഡയറക്ടർ പ്രോസിക്യൂഷൻ, കോട്ടയം). മരുമക്കൾ: സിമി ജയകുമാർ (സിറ്റ്സർലൻഡ്), ജ്യോതി ഹർഷകുമാർ (ദേവജ്യോതി അസോസിയറ്റ്സ്, ചെങ്ങളം, സെഞ്ചുറി റോളിങ് ഷട്ടേഴ്സ്), ഡോ. സി.ജെ. സിത്താര (ആർ.സി.എച്ച് ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസ്, കോട്ടയം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പരിപ്പ് പത്മവിലാസം വീട്ടുവളപ്പിൽ.