ചങ്ങനാശ്ശേരി: ചേർത്തല എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പലും മുതിർന്ന കോൺഗ്രസ് നേതാവുമായ പെരുന്ന കിഴക്ക് നമ്പ്യാണത്ത് വീട്ടിൽ പ്രഫ. വി.എൻ. നാരായണപിള്ള (77) നിര്യാതനായി. എ.ഐ.സി.സി അംഗം, കെ.പി.സി.സി അംഗം, ഡി.സി.സി ജനറൽ സെക്രട്ടറി, കോട്ടയം ജില്ല സഹ. ബാങ്ക് വൈസ് പ്രസിഡൻറ്, ആർ.ടി.ഒ ബോർഡ് അംഗം, ചങ്ങനാശ്ശേരി അർബൻ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തൃക്കൊടിത്താനം മഹാക്ഷേത്രം ഉപദേശക സമിതി പ്രസിഡൻറ്, തൃക്കൊടിത്താനം 180ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻറ്, തൃക്കൊടിത്താനം പബ്ലിക് ലൈബ്രറി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജയന്തി എൻ. പിള്ള (മുൻ മുനിസിപ്പൽ കൗൺസിലർ). മക്കൾ: എൻ. അഭിലാഷ്കുമാർ (അസി. പ്രഫ. എസ്.വി.ആർ എൻ.എസ്.എസ് കോളജ്, വാഴൂർ), ഡോ. എൻ. അഞ്ജന (ഗവ. ആയുർവേദ ഡിസ്പെൻസറി, നെടുങ്കുന്നം). മരുമക്കൾ: എസ്. അശ്വതി (അധ്യാപിക, ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ, മലകുന്നം), സനൽകുമാർ (എൻജിനീയർ, ബംഗളൂരു). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.