കൂട്ടിക്കൽ: മഠത്തിൽ എം.എം. ഇബ്രാഹിം (82) നിര്യാതനായി. ഭാര്യ : സൈനബ, ഇരാറ്റുപേട്ട വെള്ളാത്തോട്ടം കുടുംബാംഗം. മക്കൾ: ഹാരിസ് (ഖത്തർ ), ഹാറൂൺ (മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി), അഷ്റഫ് (താലൂക്ക് ഓഫിസ്, പീരുമേട് ), നൗഷാദ് (ആധാരം എഴുത്ത് ), ഹസീന, സജീന. മരുമക്കൾ: പരേതനായ റഷീദ്, സക്കീർ, സജന, സിനത്ത്, സുമി, ഷിജി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് കൂട്ടിക്കൽ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.