വാഴൂർ ഈസ്റ്റ്: പുളിമൂട്ടിൽ പരേതനായ പി.വി. ദേവസ്യയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. വെച്ചൂർ പുന്നത്രകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വക്കച്ചൻ (അടിമാലി), പാപ്പച്ചി(എറണാകുളം), മാത്തുക്കുട്ടി (ടാക്സ് കൺസൾട്ടൻറ്, കൊടുങ്ങൂർ), ചാക്കോച്ചൻ (കാഞ്ഞിരപ്പള്ളി), ജോയി (നെയ്യാട്ടുശ്ശേരി), ലാലി (ആനവിലാസം), എൽസി (രാജാക്കാട്), ബെന്നി (പുളിമൂട്ടിൽ ഓയിൽ ആൻഡ് ഫ്ലവർ മിൽ, പൊൻകുന്നം). മരുമക്കൾ: വത്സമ്മ, സൂസമ്മ, ജെസിയമ്മ, റാണി, കൊച്ചുറാണി , തമ്പി, ജോസുകുട്ടി, ആനി. സംസ്കാരം തിങ്കളാഴ്ച 11ന് വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.