എടത്വ: ബൈക്ക് നിയന്ത്രണംവിട്ട് പാടത്തെ വെള്ളക്കെട്ടില്‍ മറിഞ്ഞ് യുവനഴ്സ് മരിച്ചു. ആനപ്രമ്പാല്‍ തെക്കേതുണ്ടിയില്‍ ചിറയില്‍ എബ്രഹാം ചാക്കോയുടെ മകന് ലിജു ടി. എബ്രഹാമാണ് (34) മരിച്ചത്. എടത്വ-തോട്ടടി റോഡില്‍ പൂവംവേലില്പടിക്ക് സമീപം ചൂട്ടുമാലില്‍ പാടത്തെ വെള്ളക്കെട്ടിലാണ് ബൈക്ക് മറിഞ്ഞത്.
വ്യാഴാഴ്ച രാത്രി ഒമ്പേതാടെയാണ് സംഭവം. എതിരെവന്ന വാഹനത്തിെൻറ ഹെഡ്ലൈറ്റ് കണ്ണില്പതിച്ചാണ് ബൈക്ക് നിയന്ത്രണം തെറ്റിയത്. സഹയാത്രികനായ തുണ്ടിയില്ചിറ തങ്കപ്പെൻറ മകന് സാജന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡല്‍ഹിയില്‍ നഴ്സായി ജോലിചെയ്തിരുന്ന ലിജു കഴിഞ്ഞ ഏഴിനാണ് നാട്ടിലെത്തിയത്. ഭാര്യ ലിന്‍സിക്ക് ഇസ്രായേലില്‍ പോകാൻ ജോയൻറ് പാസ്പോര്‍ട്ടിെൻറ ആവശ്യത്തിനായി ലിജുവും സുഹൃത്ത് സജനുമായി പോയിമടങ്ങുന്ന വഴിയാണ് അപകടം.
അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ലിജുവിനെ പരുമല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പരുമല ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഐ.പി.സി ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. മക്കള്‍: ലെന് (രണ്ടാംക്ലാസ് വിദ്യാർഥി), ഓസ്റ്റിന്‍. മാതാവ്: ലീലാമ്മ.