അതിരമ്പുഴ: രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മൂലയില്‍ തെങ്ങുംതോട്ടത്തില്‍ ടി.എം. ജോസഫ് (65) നിര്യാതനായി. രാഷ്ട്രീയ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം, കോട്ടയം ജില്ല സെക്രട്ടറി, യുവജനതാദള്‍ ജില്ല പ്രസിഡന്റ്, മാന്നാനം കെ.ഇ കോളജ് യൂനിയന്‍ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.എം. ജോസഫിന്റെ നിര്യാണത്തില്‍ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ അനുശോചിച്ചു. ഭാര്യ: ആര്‍പ്പൂക്കര ഇടത്തേത്ര കുടുംബാംഗം ബിനോ ജോസഫ് (അധ്യാപിക, മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ കളത്തിപ്പടി). മക്കള്‍: അഡ്വ. മാത്യു ജോസഫ്, മരിയ റോസ് ജോസഫ്. മൃതദേഹം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.