പിറവം: തൊട്ടൂർ പുത്തൻപുരയിൽ യോഹന്നാൻ (95) നിര്യാതനായി. ഭാര്യ: കളമ്പൂർ കൊല്ലപ്പിള്ളിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ചാക്കോ, ജോസഫ് (മുൻ കെ.എസ്.ഇ.ബി), ഏലിക്കുട്ടി, മേരി, പരേതരായ അമ്മിണി, ത്രേസ്യാമ്മ, ആൻറണി. മരുമക്കൾ: ലീലാമ്മ മാന്നാനം, ഷൈല പിറവം, അബ്രഹാം രാമപുരം, ഷൈല വയനാട്, ജോയി, പരേതരായ ഐസക്, തമ്പി പെരുമ്പിള്ളിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.