കൂത്താട്ടുകുളം: കിഴകൊമ്പ് പുന്നത്താനത്ത് (വെള്ളക്കാട്ടേൽ) പരേതനായ മത്തായിയുടെ ഭാര്യ മറിയം (97) നിര്യാതയായി. കിഴകൊമ്പ് കല്ലിടുക്കിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ (സൂപ്പർ ടെയ്ലേഴ്സ്, കൂത്താട്ടുകുളം), ലൗലി (റിട്ട. ഓഫിസർ, കൊച്ചിൻ റിഫൈനറി), പോൾ (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്, നാമക്കുഴി, കൂത്താട്ടുകുളം ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, പ്രസിഡന്റ്, വളപ്പ് റെസിഡന്റ്സ് അസോസിയേഷൻ) റോയി, (റിട്ട. ഹെഡ്മാസ്റ്റർ, ജി.യു.പി.എസ് ക്ലാരി, മലപ്പുറം). മരുമക്കൾ: ലീലാമ്മ കിഴകൊമ്പ് തട്ടുമ്പുറത്ത്, പരേതനായ ജോളി (റിട്ട. തഹസിൽദാർ, കിഴകൊമ്പ് കൂരാപ്പിള്ളി), തങ്കമ്മ, (റിട്ട. അധ്യാപിക, ജി.എച്ച്.എസ് ആറൂർ, മണ്ണത്തൂർ തടിയപ്പിള്ളിൽ), മേരി (ഹെഡ്മിസ്ട്രസ്, എ.എം.എൽ.പി.എസ്, വളവന്നൂർ നോർത്ത്, വേളൂർ വാളോത്തിൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വടകര സെന്റ് ജോൺസ് യാക്കോബായ മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.