പള്ളിക്കര: യാക്കോബായ സുറിയാനി സഭയിലെ മുതിർന്ന വൈദികനും കൊച്ചി ഭദ്രാസന മുൻ സെക്രട്ടറിയുമായിരുന്ന കുര്യാക്കോസ് കോർ എപ്പിസ്കോപ അമ്മഞ്ചേരിൽ (86) അന്തരിച്ചു. സഭ വർക്കിങ് കമ്മിറ്റി അംഗം, മാനേജിങ് കമ്മിറ്റി അംഗം, വൈദിക സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇരുമ്പനം, വെണ്ണിക്കുളം, കരിങ്ങാച്ചിറ, ചിത്രപ്പുഴ സ്കൂളുകളിൽ അധ്യാപകനായും തിരുവാങ്കുളം ജോർജിയൻ സ്കൂൾ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേളൂർ സെന്റ് ജോർജ് പള്ളി, എറണാകുളം സെന്റ് മേരീസ്, തൃപ്പൂണിത്തുറ, കൊരട്ടി, അമ്പലമുകൾ, ഇരിങ്ങാലക്കുട എന്നീ പള്ളികളിൽ വികാരിയായിരുന്നു. ഭാര്യ: മറിയാമ്മ (കടമറ്റം പാലത്തുരുത്തേൽ കുടുംബാംഗം). മക്കൾ: പ്രസന്ന (കാനഡ), പ്രസാദ് കുര്യൻ (എം.ജി. മെഡിക്കൽസ്, കരിമുകൾ), പ്രസീന. മരുമക്കൾ: ജോൺ പൗലോസ് (കാനഡ), ഷീജ, പീറ്റർ മൂക്കഞ്ചേരിൽ (ബി.പി.സി.എൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം നഗരി കാണിക്കലും തുടർന്ന് കബറടക്കം വേളൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും.