മഞ്ഞപ്ര: പുന്നക്കൽ കിലുക്കൻ പരേതനായ വറീതിന്റെ ഭാര്യ അന്നം (93) നിര്യാതയായി. മഞ്ഞപ്ര കൈതാരത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ പി.വി. ജോർജ് (അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ജോസ് (സ്വിറ്റ്സർലാൻഡ്), ചിന്നമ്മ (മൂക്കന്നൂർ മുൻ പഞ്ചായത്ത് അംഗം), പാപ്പച്ചൻ (വിയന്ന), ലിസി (പേരാമ്പ്ര), മേരി (ജയ്പുർ), റോസി, ഡാലി (ഇരുവരും സ്വിറ്റ്സർലാൻഡ്), ജോബി (ബിസിനസ്). മരുമക്കൾ: കോതമംഗലം കുന്നംകുഴക്കൽ വത്സ, കുറുപ്പംപടി മണ്ഡപത്തിൽ ടെസി (സ്വിറ്റ്സർലാൻഡ്), മൂക്കന്നൂർ കൈപ്രമ്പാടൻ പൗലോസ് (ബിസിനസ്), തവളപ്പാറ കാവുങ്ങ റോസി (വിയന്ന), പേരാമ്പ്ര ചോനേടൻ തോമസ് (ബിസിനസ്), പുളിയനം പരിയാടൻ പോൾ (ജയ്പുർ), എറണാകുളം ചെറുപള്ളിക്കാട്ട് മാത്യു, തവളപ്പാറ വടക്കുഞ്ചേരി എബിസൺ (ഇരുവരും സ്വിറ്റ്സർലാൻഡ്), ചെറായി മൂഞ്ഞേലി എലൈസ് (സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, മേലൂർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.