കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതാംഗം ഫാ. ആന്റണി ഇലവുംകുടി (97) നിര്യാതനായി. ഐമുറി ഇലവുംകുടി പരേതരായ ദേവസിയും മറിയവുമാണ് മാതാപിതാക്കള്‍. 1955 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. ചുണങ്ങംവേലി, കാലടി, ചേര്‍ത്തല, മുട്ടം, മറ്റൂര്‍, ശ്രീമൂലനഗരം പള്ളികളില്‍ വികാരി, തൃപ്പൂണിത്തുറ, അങ്കമാലി എന്നിവിടങ്ങളില്‍ റെസിഡന്റ് പ്രീസ്റ്റ്, ആർച്ച് ബിഷപ്പിന്റെ സെക്രട്ടറി, പെറ്റി സെമിനാരി പ്രഫസര്‍, വിയാനി പ്രിന്റിങ്സ് മാനേജിങ് എഡിറ്റര്‍, ലിസി ഹോസ്പിറ്റല്‍, മോണ്ട് ഫോര്‍ട്ട് ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ ചാപ്ലയിന്‍, സെന്റ് പോള്‍സ് പ്രീസ്റ്റ് ഹോം അസി. ഡയറക്ടര്‍, മലബാര്‍ മെയില്‍ എഡിറ്റര്‍, അമ്മ മാഗസിന് കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 98 ഗ്രന്ഥങ്ങള്‍ രചിച്ച ഫാ. ഇലവുംകുടിയെ വൈദികരത്നം പുരസ്കാരം നല്കി സഭ ആദരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതരായ പൈലി, കുരുവിള, ചാക്കോ, ജോസഫ്, വര്‍ഗീസ്, സാനി, മേരി ആന്റണി മാളിയേക്കല്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഐമുറി സേക്രഡ് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍.