എറണാകുളം: മാമംഗലം സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ അഭിഭാഷകനും സംരംഭകനും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്ന ഒഴുകയിൽ അഡ്വ. ഒ.ടി. വർഗീസ് (94) സാംബിയയിൽ നിര്യാതനായി. പാലാ കരൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ് ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വൈക്കം പുത്തനങ്ങാടി ആലീസ്. മക്കൾ: സിജി (ദക്ഷിണാഫ്രിക്ക), ടോം ജോർജ് (എറണാകുളം), ജോജോ (യു.എസ്.എ), ഡാജി ജോർജ്, ലിജു (ഇരുവരും സിംബാബ്വെ), നവീൻ (സാംബിയ). മരുമക്കൾ: ജോർജ് വർഗീസ് മല്ലപ്പള്ളി ചെങ്ങരൂർ ഇരുമേട, ഹണി എറണാകുളം പൂതുള്ളി, പ്രിയ മാമ്പുഴക്കരി വെങ്ങാന്തറ, ജോർജ് ജോസഫ് കാലടി കൊറ്റമം ചുണ്ടങ്ങ, അൽഫോൻസ തോട്ടക്കാട് ചെത്തിമറ്റം, അന്ന തൊടുപുഴ ചെമ്പരത്തി. സംസ്കാരം പിന്നീട്.